
കൊടുവായൂർ: അങ്ങാടിയിലെ അവശ്യസാധനങ്ങളുടെ കച്ചവടം രാവിലെ ഏഴുമുതൽ ഉച്ചയ്ക്ക് 12വരെയാക്കി ക്രമീകരിച്ചതായി വ്യാപാരിവ്യവസായി ഏകോപനസമിതി യൂണിറ്റ് അറിയിച്ചു. പഞ്ചായത്ത് മുഴുവൻ കൺടെയ്ൻമെൻറ് സോണായതിനെത്തുടർന്ന് പോലീസധികാരികളുമായി ചർച്ചചെയ്താണ് വ്യാപാരികൾ സമയക്രമം തീരുമാനിച്ചത്.









