‘കുറിപ്പ് വായിക്കാം: ‘കോവിഡ് പോസിറ്റീവ് ആയ എന്റെ ചെറിയച്ഛന് വേണ്ടി ഞാനാണ് ഷാഫിയെ വിളിച്ചത്. അപ്പോൾ അവൻ പറഞ്ഞിരുന്നു. ‘ടെൻഷൻ അടിക്കേണ്ട, വേണ്ടത് ചെയ്തിരിക്കും’ എന്ന്. വാട്സ്ആപ്പിൽ അവനു അയച്ച ലാബ് റിപ്പോർട്ടുകളും മേമയുടെ കോൺടാക്ട് നമ്പറും അപ്പോൾ തന്നെ അവൻ ശ്രീനിവാസിന് അയച്ചു കൊടുത്തിരുന്നു.പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ മേമയുടെ മെസേജ് വന്നു ‘ശ്രീനിവാസൻ വിളിച്ചിരുന്നു, മാക്സ് ഹോസ്പ്പിറ്റലിൽ തന്നെ ബെഡ് അറേഞ്ച് ചെയ്യാൻ ശ്രമിക്കുന്നുണ്ട്’ എന്ന്..
ബന്ധുവിന് ഓക്സിജൻ ലെവൽ താഴുന്നു എന്ന് പറഞ്ഞ് സുഹൃത്ത് അയച്ച മെസ്സേജ് പ്രസിഡന്റിന് ഉടനെ തന്നെ ഫോർവേഡ് ചെയ്തിരുന്നു. ആ മെസ്സേജിലുള്ള കോണ്ടാക്ട് നമ്പറിൽ ഞാൻ വിളിക്കുന്നതിന് മുന്നേ വിളിച്ച് ഒരു ഹോസ്പ്പിറ്റൽ ബെഡ് കിട്ടാനുള്ള ശ്രമം അയാൾ ആരംഭിച്ച് കഴിഞ്ഞിരിക്കുന്നു..’ ഷാഫി പറമ്പിൽ ഇന്നലെ പങ്കുവച്ച ഫെയ്സ്ബുക്ക് കുറിപ്പിലെ ഈ വരികളിലെ സുഹൃത്ത് അജു സായ്നാഥ് അദ്ദേഹത്തിന്റെ അനുഭവം പങ്കുവച്ചിരിക്കുകയാണ്. ആ സുഹൃത്താകട്ടെ ഷാഫിയുടെ ആദ്യ ‘എതിരാളി’യും. പട്ടാമ്പി ഗവ. കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ഷാഫിയുടെ ജീവിതത്തിലെ ആദ്യജയം അജുവിനോട് മല്‍സരിച്ചായിരുന്നു. അന്ന് കൊമേഴ്സ് അസോസിയേഷന്‍ സെക്രട്ടറി ആയായിരുന്നു ജയം. ഇരുവരും സ്കൂളിലും ഒരുമിച്ച് പഠിച്ചവരാണ്. രണ്ട് പാനലിൽ മൽസരിച്ചെങ്കിലും അന്നുമിന്നും അടുത്ത സുഹൃത്തുക്കളാണ്. എനിക്കു വേണ്ടിയാണ് ഷാഫി ശ്രീനിവാസിനെ വിളിച്ചത് എന്ന് പറഞ്ഞാണ് അജു കുറിപ്പ് പങ്കിട്ടിരിക്കുന്നത്.










