പാലക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന്റെ ആദ്യഘട്ട നിര്‍മാണപ്രവൃത്തികള്‍ പൂര്‍ത്തിയായി. യാര്‍ഡ് നിര്‍മാണം വേഗത്തിലാക്കുമെന്ന് കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍ പറഞ്ഞു.
കെഎസ്ആര്‍ടിസി ചെയര്‍മാനും എംഡിയുമായ ബിജു പ്രഭാകര്‍ നിര്‍മാണ പുരോഗതി വിലയിരുത്തി. ഷാഫി പറമ്പില്‍ എംഎല്‍എയുെട ആസ്തി വികസന ഫണ്ടില്‍ നിന്ന് എട്ടുകോടി രൂപ ചെലവിലാണ് നിര്‍മാണപ്രവൃത്തികള്‍. രണ്ടാം ഘട്ടത്തിലെ യാര്‍ഡ് നിര്‍മാണത്തിന് രണ്ടു കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.










