പാലക്കാട്:
അന്തർദേശീയ കരാറുകൾ ലംഘിച്ചുകൊണ്ട് ഇസ്രയേൽ ഫലസ്തീൻ ജനതയ്ക്ക് മേൽ നടത്തിക്കൊണ്ടിരിക്കുന്ന ഭീകരാക്രമണങ്ങളിൽ പ്രതിഷേധിച്ച് സോളിഡാരിറ്റി പാലക്കാട് ജില്ലാ കമ്മിറ്റി വെബിനാർ സംഘടിപ്പിച്ചു.
‘ഈദ് മുസല്ലയിൽ ഖുദ്സിനോപ്പം’
എന്ന തലക്കെട്ടിൽ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച ഐക്യദാർഢ്യ പരിപാടികളുടെ ഭാഗമായിരുന്നു വെബിനാർ.
ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ശൂറാ അംഗവും അന്തർദേശീയ വിദഗ്ധനുമായ
ഡോ: ആർ.യൂസ്ഫ് മുഖ്യപ്രഭാഷണം നിർവഹിച്ചു.
ശൈഖ് ജർറ പ്രദേശത്തുനിന്ന്
പ്രദേശവാസികളായ ഫലസ്തീനികളെ കുടിയൊഴിപ്പിക്കാനുള്ള ഇസ്രായേലിൻ നീക്കവും,
അൽ- അഖ്സ മസ്ജിദ് തകർക്കുവാനുള്ള സയണിസ്റ്റ് ഗൂഡാലോചനയും ചെറുത്തു തോൽപ്പിക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. ഫലസ്തീൻ ഭൂമി ഇസ്രറേയ്ലർക്ക് വാഗ്ദാനം ചെയ്യപ്പെട്ടതാണ് എന്ന അവകാശവാദം ചരിത്രപരമായും, രാഷ്ട്രീയമായും നിലനിൽക്കാത്ത അവകാശവാദമാണ്.
ഫലസ്തീൻ
മൂന്ന് സെമിറ്റിക്ക് മതവിഭാഗങ്ങളും പുണ്യഭൂമിയായി കാണുന്ന സ്ഥലവും,
മൂന്ന് വിഭാഗവും നല്ല രീതിയിൽ ജീവിച്ചു പോന്നിരുന്ന രാജ്യവുമായിരിന്നു. എന്നാൽ തീവ്ര വലതുപക്ഷ സയണിസ്റ്റ് വിഭഗങ്ങൾ ലോകത്തിൻ്റ വിവിധ ഭാഗങ്ങളിൽനിന്ന് ഒരു പ്രത്യേക വിഭാഗം ജനങ്ങളെ ഫലസ്തീനിൽ കൊണ്ടുവരികയും
നൂറ്റാണ്ടുകളായി അവിടെ അധിവസിച്ചിരുന്ന ജനങ്ങളെ
അധിനിവേശത്തിലൂടെ പുറത്താക്കുകയും ചെയ്തതിലൂടെയാണ് അവിടെയുള്ള എല്ലാ പ്രശ്നങ്ങൾക്കും തുടക്കമായത്.
ജറുസലമിലേക്ക് ഇസ്രായേലിൻറെ തലസ്ഥാനം മാറ്റുന്നതിലൂടെ
വീണ്ടും ചരിത്രത്തിന്
തീ കൊടുക്കുകയാണ് അമേരിക്കയും ഇസ്രായേലും ചെയ്തുകൊണ്ടിരിക്കുന്നത്.
ഇതിനെതിരെ ഫലസ്തീൻ ജനത ശക്തമായി പോരടിച്ചു കൊണ്ടിരിക്കുന്നു. ഫലസ്തീൻ ജനതയുടെ പോരാട്ടം വിജയിക്കുക തന്നെ ചെയ്യും.
ആ പോരാട്ടത്തിന് ഇന്ത്യൻ ജനത എല്ലാ അർത്ഥത്തിലുമുള്ള ഐക്യദാർഢ്യവും പ്രഖ്യാപിക്കണമെന്നും ഡോ: ആർ.യൂസ്ഫ് കൂട്ടിച്ചേർത്തു.
സോളിഡാരിറ്റി ജില്ലാ പ്രസിഡൻറ് ടി.പി.സാലിഹ് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡൻറ് ബഷീർ ഹസൻ നദ് വി സമാപന പ്രഭാഷണം നടത്തി. സോളിഡാരിറ്റി ജില്ലാ ജനറൽ സെക്രട്ടറി സഫീർ ആലത്തൂർ ഖിറാഅത്ത് നിർവഹിച്ചു.
ജില്ലാ വൈസ് പ്രസിഡൻറ് ശാക്കിർ അഹ്മദ് നന്ദി പറഞ്ഞു.
ജില്ലാ സെക്രട്ടറിമാരായ
പി.കെ.ലുഖ്മാൻ, റിയാസ് മേലേടത്ത്, നൂറുൽ ഹസ്സൻ,
നൗഷാദ് ഇബ്രാഹിം എന്നിവർ നേതൃത്വം നൽകി.
ശാക്കിർ അഹമ്മദ്
7025184737
ഫലസ്തീൻ പോരാളികൾക്ക് സോളിഡാരിറ്റിയുടെ ഐക്യദാർഢ്യ വെബിനാർ