ഒറ്റപ്പാലം :ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനു മുന്നിലെ ഓട്ടോറിക്ഷകൾ അമിത ചാർജ് ഈടാക്കുന്നു. ലോക ഡൗൺ കാലത്ത് അത്യാവശ്യ കാര്യങ്ങൾക്ക് ട്രെയിനിനെ ആശ്രയിച്ച് പോയി വരുന്നവരോട് ആണ് ഇത്തരത്തിൽ തീവെട്ടിക്കൊള്ള നടത്തുന്നത്. 30 രൂപ ചാർജ് ഈടാക്കിയിരുന്ന സ്ഥലത്തേക്ക് പോകുന്നതിന് 80 മുതൽ 100 രൂപ വരെയാണ് ഈടാക്കുന്നത്. നഗരത്തിൽ മറ്റു ഓട്ടോറിക്ഷകൾ ഇല്ലാത്തത് യാത്രക്കാർക്ക് ഇവരെ തന്നെ ആശ്രയിക്കേണ്ടി വരുന്ന അവസ്ഥയിലാണ്. ഇത് മോട്ടോർ വാഹന വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും, ബന്ധപ്പെട്ട അധികാരികൾ നടപടി സ്വീകരിക്കണമെന്നും ആണ് നാട്ടുകാരുടെ ആവശ്യം









