രോഗിയെ ചികിത്സിക്കാതെ ഫോണിൽ കുത്തിക്കളിക്കുന്ന ഡോക്ടർ. ചോദിച്ചപ്പോൾ അടിക്കുമെന്ന് ഭീഷണി. ആലത്തൂർ സർക്കാർ ആശുപത്രിയിലെ
രോഗിയെ ചികിത്സിക്കാതെ ഫോണിൽ കുത്തിക്കളിക്കുന്ന ഡോക്ടർ. ചോദിച്ചപ്പോൾ അടിക്കുമെന്ന് ഭീഷണി. ആലത്തൂർ സർക്കാർ ആശുപത്രിയിലെ ഡോക്ടറുടെ നടപടി വിവാദമാകുന്നു
ചെവിയിൽ പ്രാണി കയറി വേദന കൊണ്ട് പുളഞ്ഞ രോഗിയെ അവഗണിച്ചു ഡോക്ടർ. ചോദ്യം ചെയ്തപ്പോൾ തല്ലുമെന്ന് വരെ ഭീ ഷണി പെടുത്തിയതായി സൂചന . ജില്ലയിലെ ആലത്തൂരിലുള്ള സർക്കാർ ആശുപത്രിയിലാണ് സംഭവം നടന്നത് . സുദർശൻ വെയിൻ എന്ന വ്യക്തിയാണ് ഇതിന്റെ വീഡിയോ തന്റെ ഫേസ് ബുക്കിലൂടെ ഇന്നലെ പുറത്തു വിട്ടത്. ചെവിയിൽ പ്രാണി കയറി കടുത്ത വേദന കൊണ്ട് പുളയുന്ന അവസ്ഥയിൽ, തന്റെ അമ്മയെ ഇന്നലെ ഉച്ചയോടെ പാലക്കാട് ജില്ലയിലെ ആലത്തൂരിലുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഈ ദുര നുഭവം ഉണ്ടായതെന്ന് സുദർശൻ തുറന്നു പറയുന്നു.










