പുതിയ വിതരണം മഞ്ഞ, പിങ്ക് കാർഡുകൾക്കു നഷ്ടം
പാലക്കാട് ∙ റേഷൻ കടകളിലൂടെ വിതരണം ചെയ്യുന്ന മണ്ണെണ്ണ ഇനി മൂന്നു മാസത്തിലൊരിക്കൽ ലഭിക്കും. ഇതിന്റെ ഭാഗമായി ഏപ്രിൽ മുതൽ ജൂൺ മാസം വരെയുള്ള മണ്ണെണ്ണയുടെ വിതരണം ജില്ലയിൽ ആരംഭിച്ചു. പുതിയ വിതരണ നയം അന്ത്യോദയ അന്നയോജന, പിങ്ക് കാർഡുകാർക്കു നഷ്ടമുണ്ടാക്കും.
വിതരണം ജൂൺ 30 വരെ. 41 രൂപയാണ് ഒരു ലീറ്റർ മണ്ണെണ്ണയുടെ വില. എന്നാൽ മൂന്നു മാസത്തിലൊരിക്കൽ ഒരു ലീറ്റർ മണ്ണെണ്ണ വിതരണം ചെയ്യുന്നതു മഞ്ഞ, പിങ്ക് കാർഡുകൾക്കു നഷ്ടമുണ്ടാക്കും. മുൻപ് ഓരോ മാസവും ഇവർക്ക് അര ലീറ്റർ വീതം ലഭിച്ചിരുന്നു. മൂന്നു മാസം കൊണ്ടു ഒന്നര ലീറ്റർ ലഭിക്കേണ്ട സ്ഥാനത്ത് ഇനി ഒരു ലീറ്ററായി ചുരുങ്ങും. .
എല്ലാ വിഭാഗത്തിലും വൈദ്യുതീകരിക്കപ്പെടാത്ത വീടുകളിലെ റേഷൻ കാർഡിനു മേയ്, ജൂൺ മാസങ്ങളിൽ നാലു ലീറ്റർ മണ്ണെണ്ണ വീതം ലഭിക്കും. അന്ത്യോദയ അന്നയോജന (മഞ്ഞ), പിങ്ക് എന്നീ വിഭാഗത്തിൽ വൈദ്യുതീകരിക്കപ്പെട്ട വീടുകളിലെ റേഷൻ കാർഡിന് മൂന്നു മാസത്തിലൊരിക്കൽ ഒരു ലീറ്റർ മണ്ണെണ്ണയും, നീല, വെള്ള വിഭാഗത്തിൽ വൈദ്യുതീകരിക്കപ്പെട്ട വീടുകളിലെ റേഷൻ കാർഡിന് മൂന്നു മാസത്തിലൊരിക്കൽ അര ലീറ്റർ മണ്ണെണ്ണയും ലഭിക്കും.
വിതരണം ജൂൺ 30 വരെ. 41 രൂപയാണ് ഒരു ലീറ്റർ മണ്ണെണ്ണയുടെ വില. എന്നാൽ മൂന്നു മാസത്തിലൊരിക്കൽ ഒരു ലീറ്റർ മണ്ണെണ്ണ വിതരണം ചെയ്യുന്നതു മഞ്ഞ, പിങ്ക് കാർഡുകൾക്കു നഷ്ടമുണ്ടാക്കും. മുൻപ് ഓരോ മാസവും ഇവർക്ക് അര ലീറ്റർ വീതം ലഭിച്ചിരുന്നു. മൂന്നു മാസം കൊണ്ടു ഒന്നര ലീറ്റർ ലഭിക്കേണ്ട സ്ഥാനത്ത് ഇനി ഒരു ലീറ്ററായി ചുരുങ്ങും. മുൻഗണനാ വിഭാഗമായ നീല, വെള്ള കാർഡുകാരുടെ അവസ്ഥയും വ്യത്യസ്തമല്ല.










