പാലക്കാട്: ഭിന്നശേഷിക്കാരനായ പതിനൊന്നു വയസ്സുകാരൻ സന്ദീപിന് ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ ജില്ല സെക്രട്ടറി പി.എച്ച്. കബീർ ഭക്ഷണ കിറ്റ് നൽകി. മലമ്പുഴ രേണുകയുടെ മകനാണ് സന്ദീപ്. ഭക്ഷണ കിറ്റ് വീട്ടിൽ ചെന്ന് കൊടുക്കുകയാണ് ചെയ്തത്.കഴിഞ്ഞ ദിവസം പാവപ്പെട്ട നൂറുവീട്ടുകാർക്ക് പലവ്യഞ്ഞ ന കിറ്റുകൾ സംഘടന നൽകിയിരുന്നു.