വാക്സിൻ പ്രതിസന്ധി രൂക്ഷം: ഇന്ന് വിതരണം ഒരു കേന്ദ്രത്തില്‍
പാലക്കാട്ജില്ലയിൽ വാക്സിൻക്ഷാമം അതിരൂക്ഷം. ശനിയാഴ്ച ഒരു കേന്ദ്രത്തിൽമാത്രമാണ് വിതരണം. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ 150 ഡോസ് കോവിഷീൽഡാണ് വിതരണം ചെയ്യുക. മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്കാണിത്. രണ്ട് ദിവസംമുമ്പാണ് 2,000 ഡോസ് കോവിഷീൽഡ് ജില്ലയിലെത്തിയത്. അതിന്റെ വിതരണം പൂർത്തിയാകുകയാണ്. ഓരോ താലൂക്ക് ആശുപത്രിക്കും പ്രാഥമിക ആരോഗ്യകേന്ദ്രത്തിനും 150ഡോസ് വീതം നൽകിയായിരുന്നു വിതരണം. വാക്സിൻ കൂടുതൽ ലഭ്യമാക്കണമെന്ന് ഡിഎംഒ കെ പി റീത്ത നിരന്തരം ആവശ്യപ്പെടുന്നുണ്ട്.