നെന്മാറ : നെന്മാറ, നെല്ലിയാന്പതി, അയിലൂർ പഞ്ചായത്തുകളിൽ കോവിഡ രണ്ടാം തരംഗം അതിരൂക്ഷമായി വ്യാപിക്കുന്ന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കര്‍ശനമാക്കി പോലീസ്.
നെന്മാറ പഞ്ചായത്തിൽ നിലവിലുള്ള 10 വാർഡുകൾക്ക് പുറമേ 17ാം വാർഡായ നെന്മാറ ടൗണ്‍ കൂടി കണ്ടെയിൻമെന്റ് സോണ്‍ ആക്കിയതോടെ പഞ്ചായത്തിലെ 11വാർഡുകൾ കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെട്ടു.
ഗൃഹ നിരീക്ഷണത്തിൽ കഴിയുന്നവരടക്കം 118 പേർക്കായി നടത്തിയ ആന്റിജൻ പരിശോധനയിൽ പുതുതായി 38 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 412 ആയി ഉയർന്നു. 37 പേർ വിവിധ ആശുപത്രികളിൽലും ബാക്കിയുള്ളവർ വീടുകളിലുമാണ് കഴിയുന്നത്. ദിനംപ്രതി കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നതിനാൽ കണ്ടെയിൻമെന്റ്സോണ് ഉടനെ ഒഴിവാക്കില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.