സൗത്ത് ഇന്ത്യയിലൊട്ടാകെ ഓക്സിജൻ വിതരണം നിർവഹിക്കുന്ന കഞ്ചിക്കോട്ടെ ഐനോക്സ് എയർ പ്രോഡക്ടസ് കമ്പനി ജില്ലാ കലക്ടർ മൃൺമയി ജോഷി സന്ദർശിക്കുന്നു. പാലക്കാട് ഉൾപ്പെടെ സംസ്ഥാനമാകെ ഓക്സിജൻ വിതരണം കൃത്യമായി നടക്കുമെന്ന് ജില്ലാ കലക്ടർ ഉറപ്പുവരുത്തി. പ്രതിദിനം 149 മെട്രിക് ടൺ ഓക്സിജനാണ് ഇവിടെ ഉൽപ്പാദിപ്പിക്കുന്നത്.