സന്നദ്ധ സംഘടനകളും പ്രവർത്തകരും കൂടി ചേരുമ്പോൾ ജില്ലാ ആശുപത്രി രക്തബാങ്കിൽ രക്ത സംഭരണം ഉയരുന്നു. രാഷ്ട്രീയ പാർട്ടികളും യുവജന, സന്നദ്ധ സംഘടനകളും എല്ലായ്പ്പോഴും സഹകരിക്കുന്നതിനാൽ ജില്ലയിൽ രക്ത ബാങ്കുകളുടെ പ്രവർത്തനം സുഗമമാണ്. ഓരോ ദിവസവും ഓരോ ഗ്രൂപ്പുകാർക്കാണു മുൻഗണന. അന്നു കുറവനുഭവപ്പെടുന്നത് ഏതു ഗ്രൂപ്പാണോ അതേ ഗ്രൂപ്പിലുൾപ്പെട്ട രക്തദാതാക്കളെ എത്തിക്കാൻ അധികൃതർ യുവജന, സന്നദ്ധ സംഘടകൾക്കും പ്രവർത്തകർക്കും അറിയിപ്പു നൽകും.