മണ്ണാർക്കാട്: കാരാകുറുശ്ശിയിൽ കാട്ടുപന്നിയെ വെടിവെച്ചുകൊന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ. കാരാകുറുശ്ശി വാഴേമ്പുറം സ്വദേശികളായ പൂവ്വത്തിൽ വിശ്വൻ (33), പുലിക്കൂട്ടിൽമേൽ ജിജോ മാത്യു (45) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച്ച രാത്രി 12 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഇവരുടെ കയ്യിൽ നിന്നും നാടൻ തോക്കും കറിവെച്ചതും വെക്കാത്തതുമായ 4 കിലോ പന്നിയിറച്ചിയും പിടിച്ചെടുത്തതായി വനപാലകർ അറിയിച്ചു.
മണ്ണാർക്കാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ യു അഷിക് അലിക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസർമാരായ ആർ.രാജേഷ്,ആർ. സജീവ്,ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എൻ തോമസ്,ബി.കെ.അരുൺ, ഹബീബ,ഭാനുപ്രിയ,സി ഉണ്ണികൃഷ്ണൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.നായാട്ട് സംഘത്തിൽ രണ്ടുപേർ കൂടി ഉണ്ടെന്നും അവർക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട് എന്നും അധികൃതർ അറിയിച്ചു..