പാലക്കാട്ഇതര സംസ്ഥാനങ്ങളിൽനിന്ന് അതിർത്തി കടന്നുവരുന്നവർ സർക്കാർ ഏർപ്പെടുത്തിയ കോവിഡ് മാനദണ്ഡം കർശനമായി പാലിക്കണം. 48 മണിക്കൂർമുമ്പ് നടത്തിയ ആർടിപിസിആർ പരിശോധനയുടെ ഫലം നിർബന്ധമായും ജാഗ്രതാ പോർട്ടലിൽ അപ്ലോഡ് ചെയ്യണം. ടെസ്റ്റ് എടുക്കാതെയാണ് ജില്ലയിലേക്ക് കടക്കുന്നതെങ്കിൽ 14 ദിവസം ക്വാറന്റൈനിൽ കഴിയണം. സ്വകാര്യ വാഹനങ്ങളിൽ സ്ഥിരമായി അതിർത്തി കടന്ന് ജോലിക്ക് പോകുന്നവർക്കും ഇ–-പാസ് നിർബന്ധമാണ്. ഇവർക്ക് സ്ഥിരം പാസെന്ന ആവശ്യം സർക്കാർ പരിഗണനയിലാണ്. സംസ്ഥാനത്തുനിന്ന് കെഎസ്ആർടിസി ബസിൽ വാളയാറിലെത്തി അവിടെനിന്ന് തമിഴ്നാട് ബസിൽ പോകുന്നവർക്കും തിരികെയും ഇങ്ങനെ യാത്ര ചെയ്യുന്നവർക്കും നിലവിൽ പാസ് നിർബന്ധമില്ല.