തച്ചന്പാറ: ജീവനക്കാരിക്ക് കോവിഡ് പോസിറ്റീവായതിനെത്തുടർന്ന് തച്ചന്പാറ പഞ്ചായത്ത് ഓഫീസ് രണ്ടുദിവസം അടച്ചിടും. തിങ്കളാഴ്ച അണുനശീകരണം നടത്തിയശേഷം മാത്രമേ തുറന്നു പ്രവർത്തിക്കുവെന്ന് പ്രസിഡണ്ട് ഒ.നാരായണൻ കുട്ടി അറിയിച്ചു.