ചിറ്റൂർ ഗവ. കോളജിനു സമീപം കെഎസ്ആർടിസി ബസും ചരക്കുലോറിയും മോപ്പഡും കൂട്ടിയിടിച്ച് നാലു പേരെ ഗുരുതരമായ പരിക്കുകളോടെ ഫയർഫോഴ്സ് യൂണിറ്റ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബസ് ഡ്രൈവർ പല്ലാവൂർ ബാലന്റെ മകൻ പരമേശ്വരൻ (45), കണ്ടക്ടർ ചിറ്റൂർ കച്ചേരി മേട് ചെല്ലന്റെ മകൻ രതീഷ് (36), ലോറി ഡ്രൈവർ തമിഴ്നാട് സ്വദേശി മാരിയപ്പന്റെ മകൻ കറുപ്പസ്വാമി (56), മോപ്പഡ് യാത്രക്കാരൻ തത്തമംഗലം തുന്പിച്ചിറ ചാമിയുടെ മകൻ ഉണ്ണികൃഷ്ണൻ എന്നിവർക്കാണ് പരിക്കേറ്റത്.










