Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ലക്ഷണങ്ങളുള്ളവര്‍ മടിക്കാതെ പരിശോധിക്കണം : മെഡിക്കല്‍ ഓഫീസര്‍

Palakkad News by Palakkad News
5 years ago
in PALAKKAD
0
ജില്ലയ്ക്ക് 5000 ഡോസ് വാക്സിന്‍ ലഭ്യമായി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ആരും മടിക്കരുത്, കോവിഡ് ലക്ഷണങ്ങളുള്ളവര്‍ സ്വമേധയാ പരിശോധന നടത്താന്‍ തയ്യാറാവണം: ഡി.എം.ഒ ഡോ. കെ.പി.റീത്ത

കോവിഡ് ലക്ഷണങ്ങളുള്ളവര്‍ മടിക്കാതെ സ്വമേധയാ പരിശോധനയ്ക്ക് തയ്യാറാവണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ.പി.റീത്ത അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രചരണങ്ങളിലും ഉത്സവങ്ങളിലും മറ്റു പൊതുചടങ്ങുകളിലും പങ്കെടുത്തിട്ടുള്ള വ്യക്തികള്‍ ഏതെങ്കിലും തരത്തിലുള്ള ലക്ഷണങ്ങള്‍ കണ്ടാല്‍ ടെസ്റ്റ് ചെയ്യാന്‍ യാതൊരു കാരണവശാലും മടിക്കരുതെന്ന് ഡി.എം.ഒ ഓര്‍മ്മിപ്പിച്ചു.

കോവിഡ് പോസിറ്റീവ് ആയാല്‍ ആശുപത്രിയിലേക്ക് മാറ്റുമെന്നുള്ളതും ക്വാറന്റൈന്‍ ആവശ്യമാകുന്നതും തൊഴില്‍ നഷ്ടപ്പെടുമോയെന്ന ഭയവുമാകാം കോവിഡ് 19 ന്റെ രണ്ടാം തരംഗത്തില്‍ രോഗലക്ഷണങ്ങളുള്ളവര്‍ ആശുപത്രിയിലേക്ക് വരാന്‍ തയ്യാറാവാത്തതും ടെസ്റ്റ് ചെയ്യുന്നതില്‍ നിന്നും പിന്‍വാങ്ങുന്നതും. കോവിഡിന്റെ ആദ്യ ഘട്ടത്തില്‍ ബി, സി കാറ്റഗറി രോഗലക്ഷണങ്ങള്‍ കൂടുതല്‍ കണ്ടിരുന്നത് പ്രായമായവരിലാണ്.കോവിഡിന്റെ രണ്ടാംഘട്ടത്തില്‍ ബി, സി കാറ്റഗറി രോഗലക്ഷണങ്ങള്‍ കാണപ്പെടുന്നത് പ്രായം കുറഞ്ഞവരിലാണ് (30-40 വയസ്). ചെറിയ ശതമാനം ആളുകള്‍ക്ക് മാത്രമാണ് മുന്‍പ് ഓക്‌സിജന്‍ സഹായം ആവശ്യമായി വന്നിരുന്നത്. എന്നാല്‍ രണ്ടാംഘട്ടത്തില്‍ ഭൂരിഭാഗം പേര്‍ക്കും ഓക്‌സിജന്‍ സഹായം വേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഹോം ഐസൊലേഷന്‍ നിര്‍ദ്ദേശിക്കുന്ന രോഗികള്‍ക്ക് പോലും ശ്വാസംമുട്ടല്‍ പോലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ട്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരെ ആരോഗ്യ പ്രവര്‍ത്തകര്‍ കൃത്യമായി മോണിറ്ററിങ് ചെയ്തു വരികയാണ്. ഇതില്‍ ഓക്‌സിജന്‍ സഹായം വേണ്ട കേസുകള്‍ ഏറെയാണ്. ഇത്തരം പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതു കൊണ്ട് രോഗ ലക്ഷണങ്ങളുള്ള എല്ലാ വ്യക്തികളും സ്വമേധയാ കോവിഡ് ടെസ്റ്റിന് തയ്യാറാകണമെന്നും എസ്.എം.എസ് ഉൾപ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറയുന്നു. മാങ്ങോട് മെഡിക്കല്‍ കോളേജ്, കഞ്ചിക്കോട് കിന്‍ഫ്ര എന്നീ സി.എഫ്.എല്‍.ടി.സികളില്‍ ഓക്‌സിജന്‍ പോയിന്റുകളുള്ള കിടക്കകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞതായും ഡി.എം.ഒ അറിയിച്ചു.

ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്

Previous Post

മാസ്‌ക് ധരിക്കാത്ത 1356 പേര്‍ക്കെതിരെ കേസ്

Next Post

ജില്ലയില്‍ ഇന്ന് 1728 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News

Palakkad News

Next Post
മാസ്‌ക് ധരിക്കാത്ത 1356 പേര്‍ക്കെതിരെ കേസ്

ജില്ലയില്‍ ഇന്ന് 1728 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News