പാലക്കാട്: കോ വിഡ് 19ന്റെ രണ്ടാം വ്യാപന പ്രതിരോധ രംഗത്ത് ബി ജെ പി ബൂത്ത് തലം വരെ ഹെൽപ് ഡസ്കുകൾ ആരംഭിക്കുന്നു. ജില്ലാതല ഹെൽപ് ഡസ്കിന്റെ ഔപചാരിക ഉത്ഘാടനം ബി ജെ പി ജില്ല ഓഫീസിൽ മുൻസിപ്പൽ വൈസ് ചെയർമാനും ജില്ല അദ്ധ്യക്ഷനുമായ അഡ്വ: ഇ. കൃഷ്ണദാസ് നിർവ്വഹിച്ചു. ബി ജെ പി ജില്ല ജനറൽ സെക്രട്ടറി പി.വേണുഗോപാലൻ കോഡിനേറ്ററും സുഭാഷ് കൽപാത്തി, രവി അടിയത്ത്, ഇ.പി. നന്ദകുമാർ , സുനിൽ കൊടുവായൂർ തുടങ്ങിയവർ അംഗങ്ങളായ ജില്ല ഹെൽപ് ഡസ്ക് ടീം പ്രഖ്യാപിച്ചു