പാലക്കാട്: ഒരു ടണ്‍ കഞ്ചാവുമായി മൂന്നുപേര്‍ വാളയാര്‍ അതിര്‍ത്തിയില്‍ പിടിയിലായി. മലപ്പുറം പെരിന്തല്‍മണ്ണ എരപ്പക്കാട് തയ്യില്‍വീട്ടില്‍ ബാദുഷ (26), പെരിന്തല്‍മണ്ണ എടപ്പൊറ്റപ്പിക്കാട് വാക്കേല്‍വീട്ടില്‍ ഫായിസ് (21), ഇടുക്കി ഉടുമ്പന്‍ചോല കട്ടപ്പന നരിയന്‍പാറ വരവുമലയില്‍ ജിഷ്ണു (24) എന്നിവരാണ് പിടിയിലായത്.
ലോറിയില്‍ രഹസ്യ അറയിലാക്കിയാണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. പാലക്കാട് അസി. എക്സൈസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘവും പാലക്കാട് സ്പെഷ്യല്‍ സ്ക്വാഡും ചേര്‍ന്നുനടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.