പ റോഡിലെ കുഴിയിൽ ഇറങ്ങിനിന്നുള്ള വാർഡ് കൗൺസിലറുടെ വേറിട്ട പ്രതിഷേധം ഒടുവിൽ ഫലം കണ്ടു.
സൗഹൃദം റോഡ് പ്രദേശത്ത് റോഡിന് താഴെയുള്ള കനാലിലെ മാലിന്യം നീക്കം ചെയ്യാനായി രണ്ടുമാസം മുമ്പ് ജലസേചന വകുപ്പ് കുഴികളെടുത്തിരുന്നു. എന്നാൽ, നിർമാണം പാതിവഴിയിൽ നിലച്ചു. കുഴിയിലെ കല്ലും മണ്ണുമെല്ലാം റോഡിൽ കിടക്കുന്നതിനാൽ യാത്രക്കാർക്കും വിദ്യാർഥികൾക്കുമെല്ലാം ദുരിതമായിരുന്നു. പ്രശ്നം പരിഹരിക്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ നടപടിയെടുക്കാതായതോടെ നഗരസഭയിലെ 40-ാം വാർഡ് കൗൺസിലർ പി.എസ്. വിബിൻ തിങ്കളാഴ്ച കുഴിയിൽ ഇറങ്ങിനിന്ന് പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അധികൃതർ ഇടപെട്ട് പ്രവൃത്തികൾ പുനരാരംഭിച്ചത്.
ആദ്യഘട്ടത്തിൽ കനാലിലെ മാലിന്യം നീക്കുന്ന പ്രവൃത്തികളാണ് ചൊവ്വാഴ്ച ആരംഭിച്ചത്. ഇതിനുശേഷം കുഴിയടയ്ക്കുന്ന പ്രവൃത്തികൾ നടത്തും.