വടക്കഞ്ചേരി: അണക്കപ്പാറയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മുടപ്പല്ലൂർ പങ്കജ ഓഡിറ്റോറിയത്തിന് എതിർവശം പാക്കാട് മണിയുടെ മകൻ അനീഷ് (36) ആണ് മരിച്ചത്. മൊബൈൽ ടവർ ടെക്നീഷ്യനാണ്.
ഇന്നലെ പുലർച്ചെ അഞ്ചരയ്ക്കായിരുന്നു അപകടം. ടവർ പരിശോധന കഴിഞ്ഞു വീട്ടിലേക്കു വരികയായിരുന്നു അനീഷെന്നു വടക്കഞ്ചേരി പോലീസ് പറഞ്ഞു. ഇൻഡസ് ഗ്രൂപ്പിന്റെ വർക്കുകൾ സബ് കരാർ എടുത്തു നടത്തിവരികയായിരുന്നു. ആലത്തൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ഇന്നു പോസ്റ്റ്മോർട്ടം നടത്തി ഉച്ചയോടെ വീട്ടിൽ കൊണ്ടുവരും.