ഭൗമദിനത്തിൽ നക്ഷത്ര വനമൊരുക്കി ജില്ലാ ജയിൽ …മലമ്പുഴ.. ഭൗമദിനമായ ഏപ്രിൽ 22 ന് ജില്ല ജയിലിൽ നക്ഷത്ര വനം ഒരുക്കുന്നു.
അടക്കാ പുത്തൂർ ” സംസ്കൃതി ” .. യുടേയും കേരള ജൈവ സംരക്ഷണ സമിതിയുടേയും സംയുക്താഭിമുഖ്യത്തിൽ ആണ് നക്ഷത്ര വനം ഒരുക്കുന്നത്.., അശ്വതി മുതൽ രേവതി വരെയുള്ള 27 നാളുകളുടെ വൃക്ഷ തൈകൾ നട്ടു കൊണ്ടു നക്ഷത്ര വനം തായ്യാറാകുന്നത്.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനു മോൾ വ്യാഴാഴ്ച്ച വൈകീട്ട് 4 നു പദ്ധതി ഉദ്ഘാടനം ചെയ്യുമെന്ന് ജയിൽ സൂപ്രണ്ട് കെ.അനിൽകുമാർ അറിയിച്ചു.