ജനകീയ മത്സ്യകൃഷി – രണ്ടാം ഘട്ടത്തിൻ്റെ വിശാല കാർപ്പ് മത്സ്യക്കൃഷി വിഭാഗത്തിലെ വിളവെടുപ്പ് – കുനിശ്ശേരി മാടം പാറ- അമ്പലകുളത്തിൽ നടത്തി. ഗ്രാമപബ1യത്ത് പ്രസിഡണ്ട് പ്രേമകുമാരൻ (ബാബു) ഉദ്ഘാടനം ചെയ്തു -വാർഡ് അംഗം കണ്ട മുത്തൻ അദ്ധ്യക്ഷനായി – മുൻ പഞ്ചായത്ത് പ്രസിഡണ്ട് – വസന്തകുമാരി – പബായത്ത് പ്രമോട്ടർ എം ഹരിദാസ് എന്നിവർ സംസാരിച്ചു.വിശ്വനാഥൻ സ്വാഗതവും കർഷക മിത്ര ടീം ലീഡർ സനൂപ് നന്ദിയും പറഞ്ഞു. – 200 ഗ്രാം മുതൽ 3 കിലോ വരെ വലിപ്പമുള്ള കട്ല റോഗു മത്സ്യങ്ങളാണ് – 400 കിലോ ലഭിച്ചത് – 150 രൂപ നിരക്കിൽ വിഷുദിന മാർക്കറ്റായി കുളവരമ്പിൽ തന്നെ വില്പന നടത്തി.