ഒലവക്കോട് ∙ ലോറിയിൽ റേഷൻ ഭക്ഷ്യധാന്യം കയറ്റുന്നതിനെ ചൊല്ലി തർക്കം. പുതുപ്പരിയാരത്തെ എഫ്സിഐയിൽ നിന്നുള്ള ചരക്കുനീക്കം ഭാഗികമായി തടസ്സപ്പെട്ടു.ചിറ്റൂർ, ആലത്തൂർ താലൂക്കിലെ റേഷൻ കടകളിലേക്കുള്ള ഭക്ഷ്യധാന്യം കയറ്റുന്നതിനെ ചൊല്ലി കരാറുകാരനും തൊഴിലാളികളും തമ്മിലുള്ള കൂലിത്തർക്കത്തെ തുടർന്നാണു ഉച്ചവരെ ധാന്യനീക്കം തടസ്സപ്പെട്ടത്.