ജില്ലയിൽ കോവിഡ് വാക്സീൻ ക്ഷാമത്തെത്തുടർന്നു പലയിടത്തും പ്രതിരോധ കുത്തിവയ്പു മുടങ്ങി. കുത്തിവയ്പ് നടത്തിയ ഇടങ്ങളിൽ എണ്ണം നിയന്ത്രിക്കേണ്ടിവന്നു. പാലക്കാടിന് അനുവദിച്ച 5000 ഡോസ് കോവിഡ് വാക്സീൻ അവസാന നിമിഷം എറണാകുളത്തേക്ക് നൽകിയതാണു ക്ഷാമം രൂക്ഷമാകാൻ കാരണം.
നാളെ കൂടുതൽ കോവിഷീൽഡ് വാക്സീൻ എത്തിയാൽ മാത്രമേ പ്രതിരോധ കുത്തിവയ്പ് പുനരാരംഭിക്കാനാകൂ. ഇന്ന് അഗളി കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ മാത്രമാണ് കോവിഡ് പ്രതിരോധ കുത്തിവയ്പ് ഏർപ്പെടുത്തിയിട്ടുള്ളത്