ജില്ലാ ജയിലിലെ ഹരിതവത്കരണ പ്രവർത്തനങ്ങൾക്ക് കേരള പ്രകൃതി സംരക്ഷണ സംഘത്തിന്റെ ആദരവ് .
തരിശു ഭൂമിയെ കാർഷിക വൈവിധ്യങ്ങളുടെ പച്ചതുരുത്താക്കുകയും അതു വഴി ഒരു വർഷം 3 ലക്ഷം രൂപ ഖജനാവിനു ലാഭമുണ്ടാക്കാനും ജയിലിലെ കൃഷി കൊണ്ട് സാധിചതിനാണ് സൂപ്രണ്ട് K അനിൽ കുമാറിനു ഈ വർഷത്തെ ഹരിതശ്രേഷ്ഠ അവാർഡ് ലഭിച്ചത്.
മെമന്റോയും പ്രശസ്തിപത്രവും പ്രകൃതി സംരക്ഷണ സംഘം സംസ്ഥാന കോർഡിനേറ്റർ ഷാജി തോമസ്, പ്രസിഡന്റ് ശ്യാംകുമാർ എന്നിവർ ചേർന്ന് സൂപ്രണ്ടാഫീസിൽ വച്ച് നടന്ന ലഘു ചടങ്ങിൽ കൈമാറി.