ആ ശ്രമത്തിലെ ആടുകളെ തെരുവുനായ്ക്കൾ കടിച്ചു കൊന്നു.
മലമ്പുഴ: എം.സി.ബി.എസ്. ജീവാമൃത ആ ശ്രമത്തിലെ രണ്ട് ആടുകളെ തെരുവുനായ്ക്കൾ കടിച്ചു കൊന്നു വ്യാഴാഴ്ച്ച ഉച്ചക്ക് മൂന്നു മണിയോടെയാണ് സംഭവിച്ചതെന്ന് സുപ്പീരിയർ ഫാ: ഈനാശുവിൻസൻ്റ് ചിറ്റിലപ്പിള്ളി പറഞ്ഞു. തൊട്ടടുത്ത കോൺവൻ്റ് ആശുപത്രി, അനാഥശാല എന്നിവടങ്ങളിലും തെരുവുനായ്ക്കളുടെ ശല്ല്യം രൂക്ഷമാണ്. പഞ്ചായത്ത് അധികൃതർ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായിരിക്കയാണ്. ആ ശു പ ത്രിയിലെത്തുന്നവരേയും അനാഥശാലയിലെ കുട്ടികളേയും കോൺവൻ്റിലെ സിസ്റ്റേഴ്സിനേയും തെരുവുനായ്ക്കൾ ആക്രമിക്കുമോ എന്ന ഭീതിയിലാണ് ‘അപകടം സംഭവിക്കുന്നതിനു മുമ്പുതന്നെ തെരുവുനായ്ക്കളെ തുരത്തണമെന്നും ഫാ. ഈനാശുവിൻസൻ്റ് ചിറ്റിലപ്പിള്ളി പറഞ്ഞു.