Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

മോദി പാലക്കാട് വന്ന് പറഞ്ഞ കാര്യങ്ങൾ സത്യവിരുദ്ധം – പ്രകാശ് കാരാട്ട്.

Palakkad News by Palakkad News
5 years ago
in PALAKKAD
0
മോദി പാലക്കാട് വന്ന് പറഞ്ഞ കാര്യങ്ങൾ സത്യവിരുദ്ധം – പ്രകാശ് കാരാട്ട്.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മോദി പാലക്കാട് വന്ന് പറഞ്ഞ കാര്യങ്ങൾ സത്യവിരുദ്ധം – പ്രകാശ് കാരാട്ട്.
പാലക്കാട് ..

മോദി പാലക്കാട്‌ വന്നപ്പോൾ ഇടത്‌ ഗവണ്മെന്റിനെ കുറിച്ച്‌ പറഞ്ഞത്‌ അവാസ്തവമാണ്‌. ഗവൺമന്റ്‌ സ്വർണ്ണത്തിനായി ജനങ്ങളെ ഒറ്റിയെന്ന് പറഞ്ഞ മോദി യുടെ പ്രസ്താവന അപലപനീയം. രാജ്യത്തെ പൊതുമേഖല മുഴുവൻ വിറ്റുതുലക്കുന്ന മോദിഗവണ്മെന്റിന്‌ അത്തരമൊരു പ്രസ്താവനക്കുള്ള ധാർമിക അവകാശം പോലുമില്ല. രാജ്യത്തെ തുണ്ടുകളാക്കി വിൽക്കുന്നയാളാണ് മോദി. അദാനിക്ക്‌ തിരുവനന്തപുരം അടക്ക ആറ്‌ വിമാനത്താവളങ്ങൾ വിറ്റയാളാണ്‌ മോദി.

കേരളത്തിനെക്കുറിച്ച്‌ പ്രിയങ്കാഗാന്ധി നടത്തിയ പ്രസ്താവന വസ്തുത മനസ്സിലാക്കാതെയാണ്‌. ബി.ജെ.പിയും യു.ഡി.എഫും വെറുതെ വിവാദങ്ങൾ സൃഷ്ടിക്കുകയാണ്‌. സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ കേന്ദ്ര ഏജൻസികളെ വിന്യസിക്കുന്നതിന്‌ പിന്നിൽ എന്താണ്‌ എന്ന് എല്ലാർക്കുമറിയാം. മുൻപും ഇന്ത്യയിൽ ഇതുണ്ടായിട്ടുണ്ട്‌. കേന്ദ്ര ഏജൻസികളെ ഇത്തരത്തിൽ ദുരുപയോഗം ചെയ്യുന്നത്‌ അപകടകരമായ പ്രവണതയാന്‌. അസമിലും ഹരിയാനയിലും എല്ലാം സമാനസ്ഥിതിയാണ്‌. രാജ്യത്ത്‌ എല്ലായിടത്തും ഇതിനെതിരെ പ്രതികരിക്കുന കൊൺഗ്ര്സ്സ്‌ കേരളത്തിൽ അതിനെ പ്രകീർത്തിക്കുകയാണ്‌.

കേരളത്തിൽ നിലവിൽ ഭരണവിരുദ്ധ വികാരമില്ല. പരിസ്ഥിതി ദുരന്തങ്ങളടക്കം പരീക്ഷണങ്ങളിൽ കഴിവ്‌ തെളിയിച്ച ഗവണ്മെന്റാണിത്‌. ഇടത്‌ ഗവണ്മെറ്റ്‌ ഉയർത്തിയ മുദ്രാവാക്യത്തിനപ്പുറം തുടർഭരണം ജനഹിതമാണ്‌.

ആഴക്കടൽ മത്സ്യബന്ധനക്കരാറിൽ പിഴവ്‌ കണ്ടെത്തിയതോടെ ഗവൺമന്റ്‌ അത്‌ പിൻ വലിച്ചു. കരാർ വേളയിൽ ആ പിഴവ്‌ കണ്ടെത്താനായില്ല. വിഷയത്തിൽ പിഴവുണ്ടായത്‌ പരിശോധിക്കും.

ന്യായ്‌ പദ്ധതിയുമായി ബന്ധപ്പെട്ട്‌ ഭാവനാത്മകമായ വിവരണ്ണങ്ങൾ മാത്രമാണ്‌ കോൺഗ്രസ്‌ മുന്നോട്ട്‌ വെക്കുന്നത്‌. പ്രായോഗികമായ ഒരു പദ്ധതി അവർ മുന്നോട്ട്‌ വെക്കുന്നില്ല.

കേരളത്തിൽ ബി.ജെ.പിക്കൊപ്പം കൈകോർക്കുന്ന നിലപാടാണ്‌ കോൺഗ്രസിന്റേത്‌. തെരഞ്ഞെടുപ്പിൽ അത്തരത്തിൽ നീക്കുപോക്കുകൾ വരെയുണ്ടായേക്കാം.

എൻഫോഴ്സ്‌മന്റ്‌ ധനകാര്യവകുപ്പിന്‌ കീഴിലുള്ള വിഭാഗമാണ്‌ അവരുടെ അധികാരം സ്ംബന്ധിച്ച്‌ കൃത്യമായ നിയമങ്ങൾ ഉണ്ടാവേണ്ടതുണ്ട്‌.മോദി ഗവണ്മെന്റിന്‌ കീഴിൽ വളരെയധിക്ം ദുരുപയോഗം ചെയ്യപ്പെടുന്ന വിഭാഗമാണിത്‌. രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ വരെ ദുർബലപ്പെടുത്താൻ ഈ വിഭാഗത്തെ ഉപയോഗിക്കുന്നത്‌ പരിശോധിക്കണം. അവർ ഉന്നയിക്കുന്ന മിക്ക കേസുകളും കോടതിയിൽ എങ്ങുമെത്താതെ പോവുകയാണ്‌.

കേരളമെന്നല്ല മിക്ക സംസ്ഥാനങ്ങളും സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്‌. ജി.എസ്‌.ടി വിഹിതം അടക്കം സംസ്ഥനങ്ങൾക്ക്‌ അവകാശപ്പെട്ട പലതും നിഷേധിക്കുന്ന മോദി ഗവണ്മെന്റിന്‌ പകരം സംസ്ഥാനത്തെ കുറ്റം പറയുകയാണ്‌ രാഹുൽ ചെയ്തത്‌. ഇന്ധനവിലയിൽ സെസ്‌ കുറക്കാനാവാത്ത കേന്ദ്രം അതിന്റെ ഉത്തരവാദിത്വം സംസ്ഥാനത്തിന്‌ മേൽ അടിച്ചെൽപ്പികുന്ന സാഹചര്യമാണ്‌ നിലവിൽ. സാമ്പത്തികം ഇല്ലാത്തത്തിന്റെ പേരിൽ കേരളത്തെ വിമർശിച്ച രാഹുലിന്റേത്‌ ഉന്നം തെറ്റിയ വെടിയാണ്‌. ശബരിമലയിൽ സുപ്രീം കോടതി വിധി വന്നശേഷം തീരുമാനം എടുക്കും

ജോയ്സ്‌ ജോർജ്ജിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട്‌ പാർട്ടി നിലപാട്‌ വ്യക്തമാക്കിയതാണ്‌. ലവ്‌ ജിഹാദ്‌ വിഷയത്തിൽ സി.പി.എം നിലപാട്‌ മുന്നേ വ്യക്തമാക്കിയതാണ്‌. ജോസ്‌ കെ മാണിയുടേത്‌ സിപീമ്മിന്റെ നിലപാടുമായി കൂട്ടിച്ചേർക്കുന്നത്‌ ശരിയല്ല.

ഇ.പി ജയരാജൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്നടക്കം നടത്തിയ പ്രസ്താവന തെറ്റല്ല. പാർലമെന്ററി രാഷ്ട്രീയത്തിനപ്പുറം പാർട്ടി പ്രവർത്തനമാണ്‌ അദ്ധേഹം ഉദ്ധേശിച്ചതെന്നാണ്‌ കരുതുന്നത്‌. അത്‌ പാർട്ടിയിൽ സ്വീകാര്യമായ നിലപാടുമാണ്‌. പശ്ചിമ ബംഗാളിൽ ഇക്കുറി കുറച്ചുകൂടി ശുഭപ്രതീക്ഷയിലാണ്‌ എന്നും പറഞ്ഞു

Previous Post

സ്ഥാനാർഥിയുടെ പദയാത്രയിൽ സഹകരിച്ച് നല്ലേപ്പിള്ളിയിലെ ജനങ്ങൾ

Next Post

കളള വോട്ട് പൂർണ്ണമായും തടഞ്ഞാൽ UDF വിജയം ഉറപ്പ് : MM ഹസ്സൻ

Palakkad News

Palakkad News

Next Post
കളള വോട്ട് പൂർണ്ണമായും തടഞ്ഞാൽ UDF വിജയം ഉറപ്പ് :  MM ഹസ്സൻ

കളള വോട്ട് പൂർണ്ണമായും തടഞ്ഞാൽ UDF വിജയം ഉറപ്പ് : MM ഹസ്സൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News