പാലക്കാട്സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി ബുധനാഴ്ച ജില്ലയിലെ വിവിധ തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളിൽ സംസാരിക്കും. രാവിലെ പത്തിന് തരൂർ മണ്ഡലത്തിലെ വടക്കഞ്ചേരി ടൗണിലാണ് ആദ്യ പരിപാടി. തുടർന്ന് പകൽ മൂന്നിന് ആലത്തൂർ മണ്ഡലത്തിലെ ചിറ്റിലഞ്ചേരിയിലും വൈകിട്ട് നാലിന് നെന്മാറ മണ്ഡലത്തിലെ നെന്മാറ ടൗണിലും വൈകിട്ട് അഞ്ചിന് പാലക്കാട് മണ്ഡലത്തിലെ കണ്ണാടിയിലും സംസാരിക്കും.