അപകടസമയത്ത് സഹായംനൽകാതെ പ്രതിരോധപ്രവർത്തനങ്ങൾക്ക് തടസ്സംനിന്നവരാണ് സർക്കാരിനെ വിമർശിക്കുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ.പ്രളയകാലത്ത് സഹായം നൽകാനെത്തിയവരെ തടയുന്ന സമീപനമാണ് കോൺഗ്രസ് സ്വീകരിച്ചതെന്നും ശൈലജ പറഞ്ഞു.
ആലത്തൂർ, തരൂർ, നെന്മാറ, കോങ്ങാട് മണ്ഡലങ്ങളിൽനടന്ന എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് കൺവെൻഷനുകൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. പ്രതിരോധപ്രവർത്തനങ്ങളിൽ കേരളം ലോകത്തിന് മാതൃകയായപ്പോൾ സർക്കാരിനെ താഴ്ത്തിക്കെട്ടാനാണ് പ്രതിപക്ഷവും കേന്ദ്രസർക്കാരും ശ്രമിച്ചത്.