പാലക്കാട്ഡിസിസി നേതൃത്വം മാറിയില്ലെങ്കിൽ യുഡിഎഫ് തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന് മുൻ ഡിസിസി പ്രസിഡന്റ് എ വി ഗോപിനാഥ് പറഞ്ഞു. കോൺഗ്രസ് സ്ഥാനാർഥി പട്ടിക പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഘടക കക്ഷികൾ തോറ്റാൽ ഉത്തരവാദിത്തം യുഡിഎഫ് സംസ്ഥാന നേതൃത്വത്തിനാണെന്ന ഡിസിസി പ്രസിഡന്റിന്റെ പ്രസ്താവന നിരുത്തരവാദപരമാണ്. സ്ഥാനത്തിരിക്കാൻ യോഗ്യതയില്ലാത്തതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ പറ്റില്ലെങ്കിൽ വി കെ ശ്രീകണ്ഠൻ രാജിവയ്ക്കണം.
Read more: https://www.deshabhimani.com/news/kerala/news-palakkadkerala-15-03-2021/930330