കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി മലമ്പുഴ നിയോജക മണ്ഡലം കൺവെൻഷനും ജില്ലാതല
ന്യായവരുമാന പദ്ധതി സെമിനാറും കെപി.സി.സി. നിർവ്വാഹക സമിതി അംഗം എ.
കുമാരസ്വാമി ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ ചെയർമാൻ പി.പി.വിജയകുമാർ സമീപം
ഗാന്ധിദർശൻ വേദിനിയോജക മണ്ഡലം കൺവെൻഷനും, ന്യായ വരുമാന പദ്ധതി വിശദീകരണവും നടത്തി.
മുട്ടിക്കുളങ്ങര: കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി മലമ്പുഴ നിയോജക മണ്ഡലം
കൺവെൻഷനും, ന്യായ് വരുമാന പദ്ധതി നിയോജക മണ്ഡലം സെമിനാറും
സംഘടിപ്പിച്ചു. ആയതിൻ്റെ ജില്ലാതല ഉദ്ഘാടനം കെ.പി.സി.സി. നിർവ്വാഹക സമിതി
അംഗം എ. കുമാരസ്വാമി ഉദ്ഘാടനം ചെയ്തു.കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി
ജില്ലാ ചെയർമാൻ പി.പി.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. മലമ്പുഴ ബ്ലോക്ക്
കോൺഗ്രസ്സ് പ്രസിഡണ്ട് എം.വി.രാധാകൃഷ്ണൻ, എം.വി.ആർ.മേനോൻ, എം.ജി.സുരേഷ്
കുമാർ, പി.പ്രീത, എം.സി.സജീവൻ, സി.സി.സതീശൻ, കെ.കോമളം, എസ്.സൈലാവുദ്ദീൻ,
കെ.എം.സജീവൻ എന്നിവർ സംസാരിച്ചു. നിയോജക മണ്ഡലം കമ്മിറ്റി
പുനഃസംഘടിപ്പിച്ചു.ഭാരവാഹികളായി എം.ജി സുരേഷ് കുമാർ (ചെയർമാൻ)
കെ.എം.സജീവൻ, എ.കോമളവല്ലി (വൈ.ചെയർ) സി.സി.സതീശൻ (ജനറൽ സെക്രട്ടറി)
കെ.വിനീഷ്, പി.ജെ.വിജയകുമാർ, കെ.ഖദീജ, കെ.ജെ.നായർ, (സെക്ര) കെ.എസ്.രമേഷ്
(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.