പാലക്കാട് ബിഡിജെഎസില്‍ കൂട്ടരാജി. ബിഡിജെഎസിന് ലഭിച്ച ഷൊര്‍ണൂര്‍ സീറ്റ് ബിജെപിക്ക് കച്ചവടം നടത്തിയെന്നാരോപിച്ചാണ് രാജി. സംസ്ഥാന സെക്രട്ടറി കേശവദാസ് പുതുമന, ജില്ലാ സെക്രട്ടറിമാരായ കെ പി മുരളീദാസ്, ആറുച്ചാമി അമ്ബലക്കാട്, ജില്ലാ വൈസ് പ്രസിഡന്റ് ബാലകൃഷ്ണന് കുളപ്പറമ്ബില്‍, മണ്ഡലം പ്രസിഡന്റ് ഷാജി പാണംചേരി, മണ്ഡലം സെക്രട്ടറി ജി സുന്ദരന്‍, പഞ്ചായത്ത് ഭാരവാഹികളായ പി വി വിജയന്, കെ ഗിരീഷ് എന്നിവരാണ് രാജിവച്ചത്.