മത്സരിക്കാനില്ല; എന്തിനാണ് സ്ഥാനാര്‍ത്ഥിത്വം അടിച്ചേല്‍പ്പിക്കുന്നത്? എ.വി. ഗോപിനാഥ്
പാലക്കാട്: പാലക്കാട്ട് സ്ഥാനാര്‍ഥിയാകില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനമുന്നയിച്ച എ.വി. ഗോപിനാഥ്. നിയമസഭാ സീറ്റ് വേണ്ടെന്നും സ്ഥാനാര്‍ഥിയാക്കുന്നതിലൂടെ പ്രശ്നം പരിഹരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ നേതൃത്വത്തിന് നല്കിയ സമയപരിധി ഇന്ന് അവസാനിക്കം. ഇന്നുകൂടി കാത്തിരിക്കും. ഇന്ന് രാത്രിവരെ കാത്തിരിക്കും. പാര്‍ട്ടി നേതാക്കള്‍ പറയട്ടെ. അതിന് ശേഷം ഉചിതമായ തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘നിയമസഭാ സീറ്റ് വേണ്ട. തന്നെ സ്ഥാനാര്‍ത്ഥി ആക്കുന്നതിലൂടെ പരിഹരിക്കാവുന്നതല്ല വിഷയം. പാര്‍ട്ടിക്ക് ഗുണകരമായ നേതൃത്വം വരട്ടെ. മത്സരിക്കാന്‍ മനസില്ലെന്ന് പറയുന്ന എന്നില്‍ എന്തിനാണ് സ്ഥാനാര്‍ത്ഥിത്വം അടിച്ചേല്‍പ്പിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. എന്റെ നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ തീരുമാനിച്ചപ്പോഴും എന്നോടാലോചിച്ചില്ല,’ എ.വി ഗോപിനാഥ് പറഞ്ഞു.