കല്ലടിക്കോട്: തച്ചന്പാറ താഴെ ജംഗ്ഷനിൽ ഇന്നലെ പുലർച്ചെ ലോറിയും കാറും കൂട്ടിയിടിച്ച് ഏഴുപേർക്ക് പരിക്കേറ്റു.
പരിക്കേറ്റവരെ മണ്ണാർക്കാട് വട്ടന്പലം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണ്ണാർക്കാട് പെരുന്പടാരി സ്വദേശികളായ ഷൗക്കത്തലി (67), സുബൈർ (39), മുഹമ്മദ് ഷാമിൽ(3), ജംഷില (42), റംല (29), ഷമീം, അബ്ദുൽ സമീർ (36) എന്നിവർക്കാണ് പരിക്കേറ്റത്.
മണ്ണാർക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ടു ലോറിയിലിടിക്കുകയായിരുന്നു.