കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ പാലക്കാട് ഡിവിഷൻൻ്റെ (എ ഐ ടി യു സി) നേതൃത്വത്തിൽ ജനറൽ ബോഡിയും ,കെ എസ് ഇ ബി എംപ്ലോയിസ് സഹകരണ സംഘത്തിലേക്ക് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട വർക്കേഴ്സ് ഫെഡറേഷൻ്റെ ഡയറക്ടർമാർക്കുള്ള സ്വീകരണവും വനിതദിനാചരണവും നടത്തി.
സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ടി.ഷാജികുമാർ ഉദ്ഘാടനം ചെയ്തു.
ഫെഡറേഷൻ സംസ്ഥാന ഖജാൻജി കെ.ആർ.മോഹദാസിനെ ചടങ്ങിൽ വെച്ച് ആദരിച്ചു.
ജില്ലാ കൗൺസിൽ ഹാളിൽ ചേർന്ന യോഗത്തിൽ ഡിവിഷൻ പ്രസിഡൻറ് എം.ശെൽവരാജ് അദ്ധ്യക്ഷത വഹിച്ചു.
ഡിവിഷൻ സെക്രട്ടറി മണി കുളങ്ങര പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സഹകരണ സംഘം വൈസ് പ്രസിഡൻറ് എം.സി.ആനന്ദൻ ഡയറക്ടർമാരായ കൃഷ്ണദാസ്, സുജാത എന്നിവർക്കുള്ള സ്വീകരണം യോഗം സംസ്ഥാന ഖജാൻജി കെ.ആർ.മോഹൻദാസ് ഉദ്ഘാടനം ചെയ്തു.
ജില്ലാ കമ്മിറ്റി അംഗം ഷംല വനിത ദിനാചരണ സന്ദേശം നൽകി.
ഡിവിഷൻ കമ്മിറ്റിയുടെ ഉപഹാര സമർപ്പണം ജില്ലാ സെക്രട്ടറി എം.സി.ആനന്ദൻ നിർവഹിച്ചു. പ്രസിഡൻറ് കെ.എം.ജോയി മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ ട്രഷറർ പി സി.സന്തോഷ് കുമാർ, ഡിവിഷൻ ട്രഷറർ പി.ഡി.ശശികുമാർ , ചിറ്റൂർ ഡിവിഷൻ സെക്രട്ടറി എം.രമേഷ്, സബീന, നസീർ ബാനു, മാർട്ടിൻ, പ്രസാദ്, എം.സുനിൽകുമാർ, നൗഷാദ് എം, മുഹമ്മദ് കാസിം, ഡെന്നീസ് സി മാത്യു, സജിത്ത്, എന്നിവർ സംസാരിച്ചു. സ്വീകരണത്തിന് ആനന്ദൻ, കൃഷ്ണദാസ്, സുജാത എന്നിവർ നന്ദി പ്രകടിപ്പിച്ചു.