തെരുവുവിളക്കുകൾ കത്തുന്നില്ല ..
ഒറ്റപ്പാലം: ഒറ്റപ്പാലം നഗരസഭയിലെ ഏഴാം വാർഡായ പാലാട്ട് റോഡ് ഭാഗങ്ങളിൽ തെരുവ് വിളക്കുകൾ കത്തുന്നില്ല. ലേഡീസ് ഹോസ്റ്റൽ കൂടാതെ നിരവധി പെൺകുട്ടികൾ പേയിങ് ഗസ്റ്റ് ആയിട്ട് താമസിക്കുന്ന പ്രദേശത്താണ് തെരുവുവിളക്കുകൾ കത്താത്തത്. ബന്ധപ്പെട്ട അധികൃതരോട്. നിരവധിതവണ പരാതിപ്പെട്ടിട്ടും, കൗൺസിലറുടെ ഭാഗത്തുനിന്നോ നഗരസഭയുടെ ഭാഗത്തുനിന്നോ യാതൊരു തീരുമാനങ്ങളും ഉണ്ടായിട്ടില്ല. എത്രയും വേഗം തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണികൾ നടത്തണമെന്നനാട്ടുകാരുടെ ആവശ്യം.ശക്തമായി രിക്കയാണ്.