പാലക്കാട്ജില്ലയിൽ ചൂട് ഉയരുന്നു. മാസത്തിന്റെ ആദ്യദിവസംതന്നെ മുണ്ടൂർ ഐആർടിസിയിൽ രേഖപ്പെടുത്തിയ തിങ്കളാഴ്ചത്തെ ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസാണ്. കുറഞ്ഞ താപനില 24ഡിഗ്രിയും ആർദ്രത 36ഉം ആണ്. ഞായറാഴ്ചയാണ് ഈ സീസണിലെ ഇതുവരെയുള്ള ഉയർന്ന താപനിലയായ 41 ഡിഗ്രി രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം മാർച്ച് പകുതിയോടെയാണ് ചൂട് 41 ഡിഗ്രിയിലെത്തിയതെങ്കിൽ ഇത്തവണ ഫെബ്രുവരിയിൽത്തന്നെ ഉയർന്നത് ആശങ്കയുണ്ടാക്കുന്നു.