വളയാറിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച സഹോദരിമാർക്ക് നീതി തേടി തല മുണ്ഡനം ചെയ്തു സമരം നടത്തുന്ന അമ്മയെ സന്ദർശിച്ചു..
വാളയാർ അമ്മയുടെ ദുഃഖം കേരളത്തിൻറെ ദുഃഖമാണ്, ആ ദുഃഖത്തിനു മുന്നിൽ ഈ സർക്കാർ പാടെ ഒലിച്ചു പോകും.
സർക്കാർ ഉറപ്പു നൽകുന്ന സ്ത്രീസുരക്ഷയാണോ വാളയാറിലേതെന്ന് വ്യക്തമാക്കണം.
യുഡിഎഫ് അധികാരത്തിലെത്തിയാൽ വാളയാർ കേസിൽ നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കും.
കുട്ടികളുടെ സഹോദരന്റെ പഠനം ജോലി ഉൾപ്പെടെ യുഡിഎഫ് ഏറ്റെടുക്കും. പോലീസിൻറെ വീഴ്ചയാണ് രണ്ടാമത്തെ കുട്ടിയെയും സമാനരീതിയിലുള്ള ദുരന്തത്തിന് ഇരയാക്കിയത് ഇതിന് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് കേരളം ആഗ്രഹിക്കുന്നു. എന്നിട്ടും നടപടിക്ക് പകരം സ്ഥാനക്കയറ്റം നൽകുകയാണ് പിണറായി വിജയൻ സർക്കാർ ചെയ്തത് ഇത്തരം നടപടികളിൽ കേരളം ദുഖിച്ചു തല താഴ്ത്തുന്നു..