— ആൾ ഇന്ത്യ വീരശൈവ സഭ — .
പാലക്കാട്: ആൾ ഇന്ത്യ വീരശൈവ സഭ പാലക്കാട് ജില്ല പ്രവർത്തകയോഗം സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഗോകുൽദാസ് ഉദ്ഘാടനം ചെയതു.ജില്ലാ പ്രസിഡൻ്റ് സുബ്രമണ്യൻ വല്ലങ്ങി അദ്ധ്യക്ഷനായി. വീരശൈവ വിഭാഗത്തിന് പാലക്കാട് ജില്ലയിൽ ജാതി സർട്ടിഫിക്കറ്റും ഒ.ബി.സി.യും നൽകണമെന്നും പിന്നോക്ക വികസന വകുപ്പ് ഇറക്കിയ ഉത്തരവുനടപ്പിലാക്കണമെന്നും യോഗം സർക്കാരിനോടാവശ്യപ്പെട്ടു.വീരശൈവരെ അവഗണിക്കുന്നവരെ വരുന്ന തെരഞ്ഞെടുപ്പിൽ നേരിടംമെന്നും യോഗം തീരുമാനിച്ചു.ജില്ല സെക്രട്ടറി സി.വി.മണികണ്ഠൻ, കുട്ടൻ കണ്ണാ.ടി; വിഷ്ണുണു നെല്ലായ; ജ്ഞാന ശേഖരൻ; ശിവശങ്കരൻ ആ റാണി, ശ്രീമതി സരിൻ ദാസ് ,കൃഷ്ണൻകുട്ടി ,പി .പി .രാമൻകുട്ടി ,മണി കൊടുമുണ്ട എന്നിവർ പ്രസംഗിച്ചു.വർക്കിങ്ങ് പ്രസിഡൻറായി വിഷ്ണു നെല്ലായ യെയോഗം ഐക്യകണ്ഠേന തെരഞ്ഞെടുത്തു.
ഫോട്ടോ: ആൾ ഇന്ത്യ വീരശൈവ സഭ പാലക്കാട് ജില്ല പ്രവർത്തകയോഗം സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഗോകുൽദാസ് ഉദ്ഘാടനം ചെയ്യുന്നു.