പാലക്കാട് : കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നിലപാടിനെതിരെയും സംസ്ഥാന സർക്കാരിന്റെ യുവജന വഞ്ചനക്കെതിരെയും യൂത്ത് കോണ്ഗ്രസ് പാലക്കാട് ജില്ലാ പ്രസിഡന്റ് ടി.എച്ച് ഫിറോസ് ബാബു നയിച്ച ഹംചലേ യുവജന പദയാത്രയുടെ സമാപനത്തിന്റെ ഭാഗമായി ഇന്ന് വൈകീട്ട് 3 മണിക്ക് പാലക്കാട് വെച്ച് യുവജന റാലിയും സമാപന പൊതുസമ്മേളനവും നടക്കും. സംസ്ഥാന സർക്കാരിന്റെ യുവജന വഞ്ചനക്കെതിരെ 9 ദിവസത്തോളം നിരാഹാരം അനുഷ്ഠിച്ച സംസ്ഥാന പ്രസിഡന്റ് ഷാഫി പറന്പിൽ എംഎൽഎയ്ക്ക് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകുന്ന സ്വീകരണവും പൊതു സമ്മേളനവും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം നിർവ്വഹിക്കും.