തല കീഴായി കിടന്ന് തല മുണ്ഡനം ചെയ്ത് വാളയാർ അമ്മയുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെ.എസ്.യു.
വാളയാർ സഹോദരിമാരുടെ കൊലപാതക കേസ് അട്ടിമറിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് അനിശ്ചിതകാല സമരം അനുഷ്ഠിക്കുന്ന വാളയാർ സഹോദരിമാരുടെ അമ്മയുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെ.എസ്.യു. മലമ്പുഴ നിയോജകമണ്ഡലം പ്രസിഡന്റ് ആദർശ് മുക്കട സമരപന്തലിൽ വെച്ച് തലകീഴായി കിടന്ന് തല മുണ്ഡനം ചെയ്തു.
പിണറായി സർക്കാരിന്റെ തലകീഴായിട്ടുള്ള നയങ്ങളിൽ പ്രതിഷേധിച്ചാണ് തലകീഴായി കിടന്ന് തല മുണ്ഡനം ചെയ്യാൻ കെ.എസ്.യു. തീരുമാനിച്ചത്.