ധ്രുവീകരണ രാഷ്ട്രീയം പറയുന്ന മുന്നണികൾക്ക് എസ് ഡി പി ഐ ജനകീയ ബദലാകും – റോയ് അറക്കൽ
എസ് ഡി പി ഐ പട്ടാമ്പി നിയോജക മണ്ഡലം പ്രവർത്തക കൺവൻഷൻ ഉൽഘടനം ചെയ്തു സംസാരിക്കുകയായിരുന്നു എസ് ഡി പി ഐ സംസ്ഥാന ജനറൽ സെക്രട്ടറി യായ റോയ് അറക്കൽ .
മണ്ഡലം പ്രസിഡണ്ട് ഹമീദ് കൈപ്പുറം അധ്യക്ഷനായിരുന്നു . സംസ്ഥാന സെക്രെറ്റരിയറ്റ് അംഗം ഖാജാ ഹുസൈൻ , ആക്ടിങ് ജില്ലാ പ്രസിഡണ്ട് എം ഉസ്മാൻ , എസ് പി അമീർ അലി , ജില്ലാ ജനറൽ സെക്രട്ടറി അലവി മാസ്റ്റർ, ഓങ്ങല്ലൂർ വല്ലപ്പുഴ പഞ്ചായത് വാർഡ് മെമ്പർമാർ തുടങ്ങിയവർ സംബന്ധിച്ച് സംസാരിച്ചു . മണ്ഡലം സെക്രട്ടറി അലി കൊടുമുണ്ട സ്വാഗതവും യൂസഫ് കെ ടി നന്ദിയും പറഞ്ഞു .