ശബരി എക്സ്പ്രസ് ട്രെയിനിൽ നിന്നും ഒന്നര കിലോ സ്വർണ്ണം പിടികൂടി.
ഒലവക്കോട്: ഹൈദ്രാബാദ് തിരുവനന്തപുരം ശബരി എക്സ്പ്രസ്സ് ട്രെയ്നിൽ കടത്തുകയായിരുന്ന ഒന്നര കിലോ സ്വർണ്ണാഭരണങ്ങൾ ആർ.പി.എഫ്. ക്രൈം ഇൻറലിജൻറ് സ് സംഘം പിടികൂടി. സ്വർണ്ണം കൊണ്ടുവന്നആന്ധ്ര പ്രദേശ് സ്വദേശികളായ ജഗദീഷ് കുമാർ റ വാൽ (46) നർഫർ സിങ്ങ് (45) എന്നിവരും പിടിയിലായി തൃശൂരിലേക്കാണ് ആഭരണങ്ങൾ കടത്തുന്ന തെന്ന് പ്രതികൾ പറഞ്ഞു.ആർ.പി.എഫ്. കമാൻറൻറ്’ ജെതിൻ’ ബി.രാജിന് ലഭിച്ച രഹസൃവിവരത്തെ തുടർന്നു ‘ആർ.പി.എഫ്. ക്രൈം ഇൻ്റലിജൻറ് സി.ഐ. രോഹിത് കുമാറിൻ്റെ നേതൃത്ത്വത്തിൽ കോൺസ്റ്റബിൾമാരായ സജി അഗസ്റ്റിൻ, പി.ബി.പ്രദീപ് എന്നിവർ ചേർന്നാണ് റൈഡ് നടത്തിയത്.
ഈ മാസം മൊത്തം അഞ്ചര കിലോ സ്വർണ്ണം ഒലവക്കോട് സ്റ്റേഷനിൽ നിന്നും പിടീ കൂടായതായി ആർ.പി.എഫ് ഉദ്യോഗസ്ഥർ പറഞ്ഞു.