പട്ടാമ്പി പട്ടാമ്പിയിൽ തുടങ്ങുന്ന ഫയർ സ്റ്റേഷൻ 26ന് വൈകിട്ട് 4.15ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യും. മേലെ പട്ടാമ്പി–-പാലക്കാട് റോഡിൽ താൽക്കാലികമായി കണ്ടെത്തിയ സ്ഥലത്താണ് ഫയർ സ്റ്റേഷൻ തുടങ്ങുന്നത്. ആദ്യഘട്ടം 12 ജീവനക്കാരും ഒരു ക്വാഷ്യൽസീപ്പറുമാണ് ഉണ്ടാവുക. സ്റ്റേഷൻ ഓഫീസർ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ, സീനിയർ ഫയർ ആൻറ്റ് റസ്ക്യു ഓഫീസർ(2), ഫയർ ആൻഡ് റെസ്ക്യു ഓഫീസർ(6), ഫയർ ആൻഡ് റെസ്ക്യു ഓഫീസർ ഡ്രൈവർ(2)എന്നിങ്ങനെയാണ് ഫയർ സ്റ്റേഷനിൽ ഉണ്ടാവുക.