പാലക്കാട്തരൂർ മണ്ഡലത്തിലെ കണ്ണമ്പ്ര കിൻഫ്ര പാർക്ക് പദ്ധതി പ്രഖ്യാപനം മന്ത്രി എ കെ ബാലൻ വ്യാഴാഴ്ച രാവിലെ 10.30ന് പാലക്കാട് കലക്ടറേറ്റിൽ നിർവഹിക്കും. കണ്ണമ്പ്രയിൽ 2,000കോടിരൂപ ചെലവിലാണ് വ്യവസായ പാർക്ക് ആരംഭിക്കുന്നത്. ഭക്ഷ്യവ്യവസായം, ലഘു എൻജിനിയറിങ് വ്യവസായം, -ആഭരണക്ലസ്റ്ററുകൾ, പ്ലാസ്റ്റിക്- ഇ––വേസ്റ്റ്, ഖരമാലിന്യ റീസൈക്ലിങ്, ഓയിൽ ആൻഡ് ഗ്യാസ്, ഇലക്ട്രേണിക്സ്, ഐടി, ലോജിസ്റ്റിക്സ്, ഓട്ടോമോട്ടീവ് എന്നിങ്ങനെ ഒമ്പത് മെഗാ വ്യവസായ ക്ലസ്റ്ററുകളാണ് വ്യവസായ പാർക്കിൽ വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ കണ്ണമ്പ്ര വ്യവസായ പാർക്ക് ദക്ഷിണേന്ത്യയിലെ വ്യവസായികമേഖലയായി മാറും. നേരിട്ടും അല്ലാതെയും ആയിരക്കണക്കിന് തൊഴിലവസരങ്ങളാണ് വ്യവസായ പാർക്ക് പദ്ധതിവഴി സൃഷ്ടിക്കപ്പെടുക.