മലമ്പുഴ: ഇടതുകര കനാലിൽ അഴുകിയ നിലയിൽ മദ്ധ്യവയസ്ക്കൻ്റെ അഞ്ജാതജഡം.ചൊവ്വാഴ് ഉച്ചയ്ക്ക് കുനുപ്പുള്ളി റയിൽവെ ട്രാക്ക് കനാൽപ്പാലത്തിലാണ് ജഡം കണ്ടെത്തിയത്. അഴുകി ജീർണിച്ച് കമിഴ്ന്ന് കിടക്കുന്ന നിലയിൽ കണ്ടെത്തിയ പുരുഷന് 40നും 45 നും ഇടയിൽ പ്രായം തോന്നിക്കും. അടിവസ്ത്രം മാത്രം ധരിച്ച അവസ്ഥയിലായിരുന്ന ജഡം ഉച്ചയോടടുത്ത സമയത്ത് കനാലിലൂടെ മലർന്നു കിടക്കുന്ന നിലയിൽ ഒഴുകി വരുന്നത് കണ്ടതായി നാട്ടുകാർ പറയുന്നു.വിവരം അറിഞ്ഞെത്തിയ മലമ്പുഴ പോലീസ് മ്യതദ്ദേഹ പരിശോധനയ്ക്ക് ശേഷം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കൂടുതൽ വിവരങ്ങൾ കിട്ടുന്ന മുറയ്ക്ക് അയക്കാം