അയിലൂർ, വണ്ടാഴി, കിഴക്കഞ്ചേരി പഞ്ചായത്തുകളിലെ വിവിധ ജനവാസ മേഖലകൾ ഉൾപ്പെടുത്തിയത് പിൻവലിച്ച് വനമേഖലയിൽ തന്നെ ഇ. എസ്. സെഡ്. പരിധി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മേഖലയിലെ വിവിധ പ്രദേശങ്ങളിലെ കൂട്ടായ്മകളുടെ നേതൃത്വത്തിൽ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും നടത്തിയിട്ടും അധികാരികൾ ജനവാസ മേഖല ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കാത്തതിനാൽ കൂട്ടായ്മകളുടെ സംയുക്താഭിമുഖ്യത്തിൽ ഐക്യ സമരസമിതിയുടെ പേരിൽ ബൈക്ക് റാലിയും പാലക്കാട് കളക്ടറേറ്റിനു മുന്നിൽ ധർണയും ഇന്നു നടത്തും.