പാലക്കാട് : കോണ്ഗ്രസ് ജില്ലാ നേതൃയോഗം ഡിസിസി ഓഫീസിൽ ചേർന്നു. ഇന്ധന പാചകവാതക വില കുതിച്ചുയർന്നതിനെതിരായും കേന്ദ്ര,സംസ്ഥാന സർക്കാരുകളുടെ എക്സൈസ് ഡ്യൂട്ടി കൊള്ളയ്ക്ക് എതിരായും 27ന് രാവിലെ 10 മുതൽ 11 വരെ ജില്ലയിലെ നൂറോളം പെട്രോൾ പന്പുകൾ മണ്ഡലം കോണ്ഗ്രസ് കമ്മിറ്റികൾ ഉപരോധിക്കും. എ. ഐ. സി.സി സെക്രട്ടറി പി വി മോഹൻ നേതൃയോഗം ഉദ്ഘാടനം ചെയ്തു.
ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠൻ എംപി അധ്യക്ഷത വഹിച്ചു. മുൻ എംപി വി. എസ് വിജയരാഘവൻ, കെപിസിസി വൈസ് പ്രസിഡണ്ട് സി പി മുഹമ്മദ്, മുൻ ഡിസിസി പ്രസിഡന്റ് സി.വി ബാലചന്ദ്രൻ, കെപിസിസി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, കെപിസിസി സെക്രട്ടറിമാരായ വി. ബാബുരാജ്, എ. തങ്കപ്പൻ, പി. ബാലഗോപാൽ, പി. വി രാജേഷ്, പി. ഹരിഗോവിന്ദൻ, എ.ഐ. സി.സി അംഗം കെ.എ തുളസി, കെ. എ ചന്ദ്രൻ, എ. രാമസ്വാമി, സി. ബാലൻ, എം. എൻ ഗോകുൽദാസ് എന്നിവർ പ്രസംഗിച്ചു