പാലക്കാട് നഗരത്തിൽ വീണ്ടും തീപിടുത്തം. രാത്രി 9 45 ഓടെയാണ് അപകടം .സാംസങ് ഷോറൂം ഭാഗികമായി കത്തിനശിച്ചു.
രാവിലെ കത്തിനശിച്ച ഹോട്ടലിന് എതിർവശത്തെ മൊബൈൽ കടയിലാണ് രാത്രി തീപടർന്നത്. കടയിലുണ്ടായിരുന്ന ഫർണിച്ചറുകളും മൊബൈൽ ഫോണുകളും കത്തിനശിച്ചു. കൂടാതെ, സെൻട്രലൈസ്ഡ് എ.സി. യൂണിറ്റും കംപ്യൂട്ടർ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് വസ്തുക്കളും കത്തിനശിച്ചു. വെള്ളിയാഴ്ച രാത്രി 9.45-നാണ് തീപടർന്ന വിവരം അറിയുന്നത്. രാത്രി പൂട്ടിപ്പോയ കടയുടെ ഉള്ളിൽനിന്ന് വലിയ അളവിൽ പുക ഉയരുകയായിരുന്നു. വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാസേന പണിപ്പെട്ടാണ് തീയണച്ചത്. ഇതിനോടകം ഇതിനകത്തുണ്ടായിരുന്നവയെല്ലാം കത്തിത്തുടങ്ങിയിരുന്നു.